SignIn
Kerala Kaumudi Online
Sunday, 18 October 2026 5.47 AM IST

സ്‌പോർട്‌സ്  സ്‌കോളർഷിപ്പ്

spts

കോട്ടയം : എം.ജി സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിലെയും പഠനവകുപ്പുകളിലെയും കായികപ്രതിഭകൾക്ക് സ്‌പോർട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 2024 - 2025, 2025 - 2026 അദ്ധ്യയന വർഷങ്ങളിൽ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കാണ് അവസരം. താത്പര്യമുള്ളവർ കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നവംബർ 15ന് മുൻപായി സ്‌കൂൾ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാഫോം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0481 2733377.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL