
കോട്ടയം : ജില്ലയിലെ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകളിലെ ഗവൺമെന്റ് പ്ലീഡർ തസ്തികയിൽ നിയമനത്തിന് 31 വരെ അപേക്ഷിക്കാം. അപേക്ഷയും ബയോഡേറ്റയും യോഗ്യത, പ്രവൃത്തിപരിചയം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന രേഖകളും ജില്ലാ കളക്ടറുടെ കാര്യാലയം സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ് കോട്ടയം എന്ന വിലാസത്തിൽ അയയ്ക്കണം. ബയോഡേറ്റയിൽ എൻറോൾമെന്റ് നമ്പർ, ജനനത്തീയതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ, പൊലീസ് സ്റ്റേഷൻ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം. എസ്.എസ്.എൽ.സി, നിയമബിരുദം, എൻറോൾമെന്റ് എന്നിവയുടെ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |