
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ടോമി കുരുവിള നിർവഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ സിജോ തോമസ്, ഗ്രാമതല സന്നദ്ധ പ്രവർത്തകരായ ഷിജി ബെന്നി, മിനി റോയി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. റവ, ആട്ട, ചെറുപയർ, പരിപ്പ്, കടല, വൻപയർ എന്നിവ അടങ്ങുന്ന ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |