
നീലംപേരൂർ: പോള നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട തോട് വൃത്തിയാക്കാൻ നീലംപേരൂർ ഗ്രാമപഞ്ചായത്ത് നടപടി തുടങ്ങി. ഏഴാം വാർഡിലെ പയറ്റുപാക്ക പങ്കിയമ്മ പാലം മുതൽ പട്ടപ്പാലം വരെയുള്ള ഒരു കിലോമീറ്റർ തോടാണ് വൃത്തിയാക്കി ആഴം കൂട്ടുന്നത്. തോട്ടിലെ പോളയും കടകലും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം.
മേജർ ഇറിഗേഷൻ വിഭാഗം അനുവദിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടപ്പാക്കുന്നത്. റെജി ചെറിയാൻ എം.എൽ.എയുടെ ഇടപെടലിലാണ് തോട് നവീകരണത്തിന് നടപടിയാകുന്നത്. പ്രവൃത്തിയുടെ ഉദ്ഘാടനം നീലംപേരൂർ ഗ്രാമപഞ്ചായത്ത് അംഗം പി.ടി സ്കറിയ നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |