SignIn
Kerala Kaumudi Online
Sunday, 18 October 2026 5.47 AM IST

റബർ വില കുതിച്ചിട്ടും കർഷകന് കിതപ്പ്

ss

കോട്ടയം : ഏറെക്കാലത്തിന് ശേഷം റബർവില റെക്കാഡ് കുതിപ്പിലേക്ക് ഉയർന്നിട്ടും നേട്ടം ലഭിക്കാതെ ചെറുകിട കർഷകർ.
ആർ.എസ്.എസ് ഫോർ റബർബോർഡ് വില 288 ൽ എത്തിയെങ്കിലും ആവശ്യകത കൂടിയതോടെ 290-292 വരെ നൽകിയാണ് വ്യവസായികൾ ഷീറ്റ് വാങ്ങിയത്. വരും ദിവസങ്ങളിൽ 300 കടന്നേക്കുമെന്നാണ് പ്രതീക്ഷ. ഒട്ടുപാൽ 200 ന് മുകളിലും, ലാറ്റക്സ് വില 285 ലുമെത്തി. കാലാവസ്ഥാ വ്യതിയാനത്തിൽ ടാപ്പിംഗ് കുറഞ്ഞതോടെ ഷീറ്റിന് ക്ഷാമമായി. ആവശ്യകത വർദ്ധിച്ചതോടെ വില ഉയർത്തി വാങ്ങാൻ വ്യവസായികൾ നിർബന്ധിതരായതാണ് ഒരാഴ്ചയ്ക്കുള്ളിൽ ഷീറ്റ് വില കിലോയ്ക്ക് 10 രൂപ വർദ്ധിച്ചത്. അന്താരാഷ്ട്ര വില ബാങ്കോക്ക് 278 ലെത്തി. ഏറെക്കാലത്തിനു ശേഷമാണ് ആഭ്യന്തര വില അന്താരാഷ്ട്ര വില മറികടക്കുന്നത്. വ്യവസായികൾ ഇറക്കുമതിക്കായി സമ്മർദ്ദം ചെലുത്താത്തതിനാൽ ആഭ്യന്തര വില ഇനിയും ഉയർന്നേക്കും.

ടാപ്പിംഗ് കുറഞ്ഞു, നേട്ടം വൻകിടക്കാർക്ക്

പകൽ ശക്തമായ ചൂടും, വൈകുന്നേരങ്ങളിൽ തുലാമഴയുമെത്തിയതോടെ ടാപ്പിംഗ് കുറവാണ്. ഷീറ്റ് സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്കാണ് നേട്ടം. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ വിപണിയിൽ നിന്ന് വൻകിടക്കാർ വിട്ടു നിൽക്കുന്നതും വില ഉയരാൻ ഇടയാക്കുന്നു. 30 ശതമാനത്തിൽ താഴെ തോട്ടങ്ങളിൽ മാത്രമാണ് ടാപ്പിംഗ്. ചെലവ് കൂടുമെന്നതിനാൽ ചെറുകിട കർഷകർ ടാപ്പിംഗ് ആരംഭിച്ചിട്ടില്ല. വില ഉയർന്ന് നിൽക്കുന്ന സമയത്ത് മീനച്ചിൽ താലൂക്കിലെ പാറകൾ നിറഞ്ഞ റബർ തോട്ടങ്ങൾ ഉയർന്ന വിലകൊടുത്ത് പാറമട ലോബി വാങ്ങി കൂട്ടി കല്ലുപൊട്ടിക്കുന്നതിനുള്ള അണിയറ നീക്കം സജീവമാണെന്നും ആക്ഷേപമുണ്ട്.

വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ ഷീറ്റ് വിൽക്കാതെ കാത്തിരിക്കുകയാണ് വൻകിടക്കാർ. റബർ ഉത്പാദനത്തിൽ മുന്നോട്ടു നിൽക്കുന്ന മീനച്ചിൽ താലൂക്കിൽ പാറമടലോബിയ്ക്ക് പ്രവേശനം അനുവദിക്കില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകും.

എബി ഐപ്പ് (കർഷക കോൺഗ്രസ് )

#

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL