
കോട്ടയം : കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, ഭിന്നശേഷി അയൽക്കൂട്ട അംഗങ്ങൾ, അയൽക്കൂട്ട കുടുംബാംഗങ്ങൾ എന്നിവർക്കായുള്ള പലിശരഹിത വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വ്യക്തിഗത സംരംഭത്തിന് 50000 രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് ഒരാൾക്ക് 50000 രൂപ എന്ന നിലയിൽ പരാമാവധി രണ്ടരലക്ഷം രൂപ വരെയും വായ്പ ലഭ്യമാകും. വായ്പ ലഭിച്ച് ആറുമാസം കഴിഞ്ഞാണ് തിരിച്ചടവ് ആരംഭിക്കുക. 36 മാസം കൊണ്ട് തിരിച്ചടക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിന് അതത് കുടുംബശ്രീ സി.ഡി.എസുമായി ബന്ധപ്പെടണം. ഫോൺ : 04812302049, 9447327341.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |