SignIn
Kerala Kaumudi Online
Sunday, 18 October 2026 7.39 PM IST

മരത്തിലിടിച്ച കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുകയറി

cintiner

കുമരകം: മരത്തിൽ ഇടിച്ച കണ്ടെയ്‌നർ ലോറിയിൽ പിന്നാലെ എത്തിയ ബൈക്ക് ഇടിച്ചു കയറി അപകടം. ലോറിക്കും ബൈക്കിനും സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് 4.15 ഓടെ പള്ളിച്ചിറ കവലക്ക് സമീപം ജെയ് ഭാരത് ഗ്യാസ് ഏജൻസിക്ക് എതിർവശമായിരുന്നു അപകടം. ചുവട് മണ്ണിൽ നിന്നും ഉയർന്ന് മരം കൂടുതൽ റോഡിലേക്ക് ചാഞ്ഞാണ് നിൽക്കുന്നത്. സമീപവാസികൾ പൊതുമരാമത്തു വകുപ്പിലും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. കളക്ടർ മരം വെട്ടിമാറ്റണമെന്ന് നിർദ്ദേശം നൽകിയിട്ട് നാളേറെയായി. പൂജാ അവധിയ്ക്ക് ശേഷം മുറിച്ച് മാറ്റുമെന്ന് പി.ഡബ്ല്യു.ഡി എൻജിനിയർ പഞ്ചായത്ത് അംഗം ആർഷാ ബൈജുവിനെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL