കോട്ടയം : ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങൾ പാളിയെന്ന് മുൻ മന്ത്രി വി.എൻ.വാസവൻ. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജൂണിന് മുൻപ് മുന്നൊരുക്കം ആരംഭിച്ചിരുന്നു. 32 വിവിധ വകുപ്പുകളുടെ യോഗം നടത്തി. 40 ലക്ഷം ടൺ അരവണ തീർത്ഥാടന കാലത്തിന് മുൻപ് കരുതിവച്ചിരുന്നു. ഈ വർഷം ഇടത്താവളങ്ങളിൽ അവലോകനയോഗം ഉണ്ടായില്ല. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു യോഗം ചേർന്നത്. വിഴിഞ്ഞത്ത് അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടന്നു. ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |