
ചിങ്ങവനം: നിരവധി വാഹന മോഷണകേസിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ കുറിച്ചി സ്വദേശി അറസ്റ്റിലായി. മൊട്ട ബിനു എന്ന പേരിൽ അറിയപ്പെടുന്ന ബിനുവിനെയാണ് അടൂരിൽ നിന്നും ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. ഒന്നര മാസം മുൻപ് കുറിച്ചിയിലെ വീടുകളിൽ നിന്ന് അഞ്ച് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിലാണ് ഇയാളെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിങ്ങവനം പൊലീസ് അടൂരിലെത്തിയത്. പ്രതിയെ അടൂർ ആതിരമല ഭാഗത്ത് നിന്നാണ് പിടികൂടിയത്. പൊലീസിനെ കണ്ട് ഇയാൾ ഓടിരക്ഷപ്പെടാനും ശ്രമിച്ചു. നേരത്തെ ആറന്മുളയിൽ വച്ചും സമാനമായ രീതിയിൽ ഇയാളെ പിടികൂടിയിരുന്നു. മോഷ്ടിച്ച വാഹനങ്ങളുടെ ബാറ്ററിയും എൻജിനും മറ്റ് പ്രധാന ഭാഗങ്ങളും എല്ലാം ഊരി വിൽക്കുകയാണ് ഇയാളുടെ പതിവ്. ചങ്ങനാശേരി ഡിവൈ.എസ്.പി അർഷാദ്, സി.ഐ ഡോളി എന്നിവരുടെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ അജ്മൽ ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |