ചങ്ങനാശേരി : നിർമ്മാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി ) ചങ്ങനാശേരി താലൂക്ക് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി ജോൺ സി.ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മോഹൻ ചേന്നംകുളം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആർ രഘുദാസ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വ.ആർ.ബിനു, കെ.ലക്ഷ്മണൻ, പി.എസ് രാജേഷ്, പി.ആർ സുനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.ആർ.ബിനു (പ്രസിഡന്റ്), സാഞ്ജു ആന്റണി, കെ.എസ് സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), മോഹൻ ചേന്നംകുളം (സെക്രട്ടറി), പി.ആർ ഗോപാലകൃഷ്ണൻ, സൂസമ്മ തോമസ് (ജോയിന്റ് സെക്രട്ടറിമാർ), പി.ആർ സുനിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |