SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.40 AM IST

ഭരണഭാഷാ വാരാഘോഷം

കോട്ടയം: ഭരണ ഭാഷ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം താലൂക്ക് ഓഫീസിൽ സംഘടിപ്പിച്ച സമ്മേളനം കോട്ടയം ആർ.ഡി.ഒ നിജു കുര്യൻ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ സിറിൽ സഞ്ജു ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ.കെ.എം അർച്ചന മുഖ്യപ്രഭാഷണം നടത്തി. ഭൂരേഖ തഹസിൽദാർ യു.രാജീവ്, താലൂക്ക് സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് എന്നിവർ സംസാരിച്ചു. ഭാഷാദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേളയും കവിതാ പാരായണം, നാടൻപാട്ട്, പോസ്റ്റർ ഡിസൈനിംഗ്, കേട്ടെഴുത്ത് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL