SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

subramanyan

കോട്ടയം: ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽപ്പനയ്ക്കായി എം.ഡി.എം.എ കൈവശം സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ കെ.എസ്.ഇ.ബി ഭാഗത്ത് നടത്തിയ പരിശോധനയിൽ 0.74 ഗ്രാം എം.ഡി.എം.എയുമായി തിരുവാർപ്പ് കൊച്ചമ്പലം ഭാഗത്ത് വൈഷ്ണവം വീട്ടിൽ സുബ്രഹ്മണ്യൻ വെങ്കിടേശ്വരൻ (28) ആണ് പിടിയിലായത്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജേർലിൻ വി. സ്‌കറിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ജയപ്രകാശ്, ശരണ്യ വി.എസ്, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒമാരായ രാജീവ്, സുനു ഗോപി, അനൂപ്, ലിബിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL