പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാട്ടിയതിന് ജില്ലാപഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കി കേസെടുത്തു. മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിന്റെ സുഹൃത്തുക്കളും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ ഫെനി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരെയും പ്രതികളാക്കി. ഇക്കഴിഞ്ഞ ജൂലായ് 11ന് രാത്രിയിൽ അടൂർ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കേസെടുത്തത്. ശ്രീനാദേവിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റുചെയ്ത് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ ശ്രീന എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |