SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ദിവസങ്ങളെണ്ണി മുന്നണികൾ; പ്രമുഖരെ കണ്ട് നേതാക്കൾ

election
election

കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രചാരണം കൊഴുപ്പിച്ച് മുന്നണികളും നേതാക്കളും. പ്രമുഖരെ കണ്ട് തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുകയാണ് പ്രമുഖ നേതാക്കൾ.

താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയലിനെ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു.

ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ ഇവിടെ ബിഷപ്പിന്റെ സഹായം അഭ്യർത്ഥിച്ചു. ലീഗ് സ്ഥാനാർത്ഥി സി.കെ കാസിമിന് പിന്തുണ തേടി. തിരുവമ്പാടി സീറ്റ് കോൺഗ്രസുമായി വെച്ചുമാറുന്നത് തിരഞ്ഞെടുപ്പിന് മുമ്പ് ചർച്ച ചെയ്തെങ്കിലും ലീഗ് പിന്മാറിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് സന്ദർശനം. യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ കാസിമും ഒപ്പമുണ്ടായിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ബിഷപ്പ് ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പു നൽകി.

എല്ലാ മുന്നണികളുടെയും ദേശീയ നേതാക്കളടക്കം ഏപ്രിൽ ആദ്യവാരം ജില്ലയിൽ പ്രചാരണത്തിനെത്തും.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും ഇതിനകം എൻ.ഡി.എ, യു.ഡി.എഫ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തത് അണികളിൽ ആവേശം പകർന്നു. ഏപ്രിൽ 4, 5 തിയതികളിൽ ശശി തരൂർ പ്രചാരണത്തിനെത്തും. വിവിധ നേതാക്കളെ സന്ദർശിക്കും. മറ്റ് ദേശീയ നേതാക്കളെയും പങ്കെടുപ്പിക്കാനാണ് യു.ഡി.എഫ് ശ്രമം.

എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ രണ്ടിന് വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും. മറ്റ് നേതാക്കളായ എം.എ ബേബി, തേജസ്വിനി യാദവ്, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ബിനോയ് വിശ്വം തുടങ്ങിയവർ പങ്കെടുക്കും.

  • ആവശ്യപ്പെട്ട ചിഹ്നം കിട്ടിയില്ല; അങ്കലാപ്പിൽ സ്ഥാനാർത്ഥികൾ

അതിനിടെ പ്രതീക്ഷിച്ച ചിഹ്നം ലഭിക്കാത്തതിന്റെ പ്രതിഷേധത്തിലും അങ്കലാപ്പിലുമാണ് സ്ഥാനാർത്ഥികളിൽ ചിലർ. വടകരയിൽ കെ.കെ രമയ്ക്ക് ഫുട്ബോൾ ചിഹ്നത്തിന് പകരം ടെലിവിഷനാണ് അനുവദിച്ചത്. തത്കാലം ഇത് അംഗീകരിക്കുമെങ്കിലും വിഷയത്തെ നിയമപരമായി നേരിടാനാണ് അവരുടെ നീക്കം. കോഴിക്കോട് സൗത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിന് ഗ്ലാസ് ചിഹ്നത്തിന് പകരം ബക്കറ്റാണ് അനുവദിച്ച ചിഹ്നം. ഗ്ലാസ് ചിഹ്നം വച്ച് പ്രചാരണവും നടത്തിയിയിരുന്നു. കുന്ദമംഗലത്തെ എൽ.ഡി.എഫ് സ്വതന്ത്രൻ പി.ടി എ റഹീമിനും ഗ്ളാസിന് പകരം ബക്കറ്റാണ് ലഭിച്ചത്. ബേപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിന് ഗ്യാസ് സിലിണ്ടറാണ് ചിഹ്നം.

സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ​ത​ല​വേ​ദ​ന​യാ​യി​ ​അ​പ​ര​പ്പട

കോ​ഴി​ക്കോ​ട്:​ ​ജി​ല്ല​യി​ലെ​ 13​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​കോ​ഴി​ക്കോ​ട് ​സൗ​ത്ത് ​ഒ​ഴി​കെ​ ​മ​റ്റെ​ല്ലാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​അ​പ​ര​പ്പ​ട.​ ​ബേ​പ്പൂ​രി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​വി​ ​അ​ൻ​വ​റി​നാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​പ​ര​ന്മാ​രു​ള്ള​ത്,​ ​നാ​ലു​പേ​ർ.​ ​അ​തി​നി​ടെ​ ​വോ​ട്ടിം​ഗ് ​മെ​ഷീ​നി​ൽ​ ​ത​ന്നെ​ ​അ​പ​ര​ന്മാ​ർ​ക്കും​ ​പി​ന്നി​ലാ​ക്കി​യെ​ന്ന് ​ആ​രോ​പി​ച്ച് ​കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​നു​ള്ള​ ​നീ​ക്ക​ത്തി​ലു​മാ​ണ് ​അ​ൻ​വ​ർ.​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​കാ​ശ്ബാ​ബു​വും​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സും​ ​ക​ഴി​ഞ്ഞാ​ൽ​ ​പി​ന്നെ​ ​അ​പ​ര​ന്മാ​രാ​ണ്.​ ​മൂ​ന്ന് ​അ​പ​ര​ന്മാ​ർ​ക്ക് ​ശേ​ഷ​മാ​ണ് ​അ​ൻ​വ​റി​ന്റെ​ ​പേ​ര്.
മൂ​ന്ന് ​അ​ൻ​വ​റും​ ​ഒ​രു​ ​അ​ൻ​വ​ർ​അ​ലി​ ​ഹ​സ​നും​ ​സ്വ​ത​ന്ത്ര​രാ​യി​ ​മ​ത്സ​രി​ക്കു​ന്നു.​ ​ബേ​പ്പൂ​രി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യും​ ​മ​ന്ത്രി​യു​മാ​യ​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​ന് ​ത​ല​വേ​ദ​ന​യാ​യി​ ​പി.​സി.​മു​ഹ​മ്മ​ദ് ​റി​യാ​സ് ​മ​ത്സ​രി​ക്കു​ന്നു​ണ്ട്.​ ​എ​ല​ത്തൂ​രി​ൽ​ ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ​ ​എ​ൻ.​സി.​പി​ ​അ​ജി​ത്പ​വാ​ർ​ ​വി​ഭാ​ഗ​ത്തി​ലെ​ ​പി.​കെ​ ​ശ​ശീ​ന്ദ്ര​ൻ​ ​മ​ത്സ​രി​ക്കു​ന്നു.​ ​ഇ​വി​ടെ​ ​സ്വ​ത​ന്ത്ര​നാ​യി​ ​വി.​കെ.​ശ​ശീ​ന്ദ്ര​നും​ ​മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ​ ​മ​ത്സ​രി​ക്കു​ന്ന​ ​പേ​രാ​മ്പ്ര​യി​ലു​മു​ണ്ട് ​അ​പ​ര​ന്മാ​ർ.​ ​കെ.​രാ​മ​കൃ​ഷ്ണ​നും​ ​ടി.​ ​എം.​ ​രാ​മ​കൃ​ഷ്ണ​‌​നും.​ ​ഇ​വി​ട​ത്തെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഫാ​ത്തി​മ​ ​ത​ഹ്ലി​യ​യ്ക്ക് ​ര​ണ്ട് ​അ​പ​ര​ന്മാ​രു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL