താമരശ്ശേരി: വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മർകസ് ലോ കോളേജിൽ വായന വാരാഘോഷങ്ങൾക്ക് തുടക്കമായി. മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. മർകസ് ലോ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷമീർ സഖാഫി മപ്രം അദ്ധ്യക്ഷത വഹിച്ചു. മർകസ് നോളജ് സിറ്റി അക്കാഡമിക് ഡയറക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനി, ഫസൽ ഒ മുക്കം, ലോ കോളേജ് ചീഫ് ലൈബ്രേറിയൻ ശ്രീരാഗ് ടി കെ, റഹൂഫ് വി കെ, ഇസ്മാഈൽ ഫൈസാനി എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ എഴുത്തുകാരുമായി സംവാദങ്ങൾ, അപൂർവ പുസ്തകങ്ങളുടെ പ്രദർശനം, പുസ്തക ചർച്ചകൾ, വായനക്കാരും എഴുത്തുകാരും പങ്കെടുക്കുന്ന ആശയവിനിമയ പരിപാടികൾ തുടങ്ങിവ സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |