കൊടുവള്ളി: ലഹരിക്കെതിരെ ഒരു മില്യൻ ഗോളുകൾക്ക് കൊടുവള്ളി ഗവ.ഹൈസ്കൂളിൽ ഉജ്ജ്വല തുടക്കം. പ്രധാനാദ്ധ്യാപകൻ വി.പി.ജയാനന്ദൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസി. അഹമ്മദ് അഷ്റഫ് , സ്റ്റാഫ് സെക്രട്ടറി കെ.ഹരിത, പി.നിഷ, അദ്ധ്യാപകരായ വി.മിനി, സിജി, പി.രമേശ്, കെ.എൻ. ബഷീർ, അബ്ദുറഹ്മാൻ, ഷംസീറ, പി.സി. ബിജു തുടങ്ങിയവർ ഗോളടിച്ച് ലഹരിവിരുദ്ധ സന്ദേശത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് 'വൺ മില്യൻ തൂഫാൻ ഗോൾസ്'പരിപാടി എളേറ്റിൽ ജി എം യു പി സ്കൂളിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സി. ഉസൈൻ കിക്കോഫ് ചെയ്തു. ഫിഫ വേൾഡ് കപ്പിന്റെ മാതൃക പി.ടി.എ പ്രസിഡന്റ് കെ.സി. ഫസലുറഹ്മാൻ പ്രധാനാദ്ധ്യാപകന് കൈമാറി. കുട്ടികളുടെ റാലി, ഷൂട്ടൗട്ട് മത്സരം, പ്രവചന മത്സരം എന്നിവ നടത്തി. പ്രധാനാദ്ധ്യാപകൻ എം.വി. അനിൽകുമാർ, കെ.കെ. നവാസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |