മുക്കം: ലോക ഫുട്ബോൾ ആവേശത്തിൽ മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നഗരാരവം - 2026’ സൗഹൃദ ഫുട്ബോൾ മത്സരം ശ്രദ്ധേയമായി. മുക്കം ഹിറാ സ്കൂൾ ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പൊലീസ്, ഫയർഫോഴ്സ്, മാധ്യമപ്രവർത്തകർ,സന്നദ്ധ സേനകളായ എന്റെ മുക്കം, ആശ്രയ വോളന്റിയർമാർ, നഗരസഭ ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ, നഗരസഭ കൗൺസിലർമാർ എന്നിവർ പ്രത്യേകം ടീമുകളുമായി രംഗത്തിറങ്ങി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റോയി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി. വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, സെക്രട്ടറി കൃഷ്ണഗോപാൽ, കൃഷി ഓഫീസർ ഷബീർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |