SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.20 AM IST

വിറങ്ങലിച്ച് ഊര് നിവാസികൾ; നെഞ്ചുരുകി അമ്മമാർ

മേപ്പാടി: നാടിനെ നടുക്കിയ മഹാദുരന്തത്തിന്റെ വാർത്തയറിഞ്ഞ് സ്വന്തം ഊരുകളിലേക്ക് തിരിച്ചെത്താനാകാതെ മീനാക്ഷി പാലത്തിനപ്പുറത്തുള്ള കോളനി നിവാസികൾ ഭയപ്പാടോടെ കഴിഞ്ഞത് മണിക്കൂറുകൾ. വീട്ടിൽ തനിച്ചാക്കി പോന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെയോർത്ത് നെഞ്ചുരുകുകയായിരുന്നു ഇവിടുത്തെ അമ്മമാർ. ഇന്നലെ രാവിലെ ട്രൈബൽ കിറ്റും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നതിനായാണ് കോളനിയിലെ ഭൂരിഭാഗം പേരും മേപ്പാടി ടൗണിലേക്കെത്തിയത്. രാവിലെ 10.10നുള്ള ബസിലാണ് ഇവർ ടൗണിലിറങ്ങിയത്. സാധനങ്ങൾ വാങ്ങി കടകളിൽ വിശ്രമിക്കുന്ന സമയത്താണ് വൻ ദുരന്തത്തെക്കുറിച്ച് ഇവർ അറിയുന്നത്.

കൈയിൽ മൊബൈൽ ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ലാതിരുന്ന ഊരുനിവാസികൾ, വീട്ടിലുള്ളവരുടെ വിവരമെങ്കിലും ഒന്നറിയാൻ ഫോൺ വിളിക്കാൻ പോലും കഴിയാതെ പാടുപെട്ടു. ഒടുവിൽ കിട്ടിയ വണ്ടികളിൽ കയറി എത്രയും പെട്ടെന്ന് ഇവർ മീനാക്ഷി പാലത്തിനടുത്ത് എത്തിയപ്പോഴാണ് നാടിനെ വിഴുങ്ങിയ ദുരന്തക്കാഴ്ച നേരിൽ കാണുന്നത്.

വീടുകളിൽ ഒന്നും രണ്ടും വയസുള്ള കുഞ്ഞുങ്ങളെയും പ്രായമായവരെയും തനിച്ചാക്കിയാണ് പലരും ടൗണിലേക്കിറങ്ങിയത്. എന്നാൽ ഉച്ചകഴിഞ്ഞിട്ടും മീനാക്ഷി പാലത്തിനപ്പുറത്തുള്ള തങ്ങളുടെ കോളനിയിലേക്ക് തിരിച്ചുപോകാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. പാലത്തിനപ്പുറം എന്ത് സംഭവിച്ചു എന്നറിയാതെ, തങ്ങളുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണോ എന്ന് ഉറപ്പുവരുത്താനാകാതെ കണ്ണീരോടെ കാത്തുനിൽക്കുകയായിരുന്നു ഊരുനിവാസികൾ. ഇവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് വൈകുന്നേരത്തോടെയാണ്.

മു​ന്നി​ൽ​ ​ശ്വാ​സം​നി​ല​യ്ക്കു​ന്ന​ ​കാ​ഴ്ച!

മേ​പ്പാ​ടി​:​ ​കു​ടും​ബ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു​ ​ക​ള്ളാ​ടി​ ​മ​മ്മി​ക്കു​ന്നി​ലെ​ ​മാ​റാ​ത്ത.​ ​അ​മ്പ​ല​വ​യ​ലി​ൽ​ ​നി​ന്ന് ​മേ​പ്പാ​ടി​യി​ലെ​ത്തി​യാ​ണ് ​ചൂ​ര​ൽ​മ​ല​ ​ബ​സി​ൽ​ ​ക​യ​റി​യ​ത്.​ ​ബ​സ് ​മീ​നാ​ക്ഷി​ക്ക് ​സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ​ ​ഡ്രൈ​വ​ർ​ ​സ​ഡ​ൻ​ബ്രേ​ക്കി​ട്ടു.
സാ​ധാ​ര​ണ​ ​രീ​തി​യി​ൽ​ ​ആ​ന​യാ​ണ് ​ബ​സി​ന് ​കു​റു​കെ​ ​നി​ൽ​ക്കാ​റ്.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​മാ​റാ​ത്ത​ ​ക​രു​തി​ ​ആ​ന​ ​വ​ഴി​ ​ത​ട​ഞ്ഞ​താ​ണെ​ന്ന്.​ ​മു​ന്നി​ൽ​ ​നി​ന്ന് ​ഉ​ഗ്ര​ശ​ബ്ദം​ ​കേ​ട്ട​പ്പോ​ൾ​ ​ആ​ന​യു​ടെ​ ​ചി​ന്നം​വി​ളി​യ​ല്ല​ല്ലോ​ ​കേ​ൾ​ക്കു​ന്ന​തെ​ന്ന് ​അ​വ​ർ​ക്ക് ​തോ​ന്നി.​ ​അ​ങ്ങ​നെ​യാ​ണ് ​റോ​ഡി​ലേ​ക്ക് ​നോ​ക്കി​യ​ത്.​ ​അ​പ്പോ​ൾ​ ​ക​ണ്ട​ത് ​ശ്വാ​സം​ ​നി​ല​യ്ക്കു​ന്ന​ ​കാ​ഴ്ച​യാ​യി​രു​ന്നു​വെ​ന്ന് ​മാ​റാ​ത്ത​ ​പ​റ​യു​ന്നു.
മ​ക​നും​ ​കു​ടും​ബ​ത്തോ​ടു​മൊ​പ്പ​മാ​ണ് ​മ​മ്മി​ക്കു​ന്നി​ലെ​ ​വീ​ട്ടി​ൽ​ ​മാ​റാ​ത്ത​ ​ക​ഴി​യു​ന്ന​ത്.​ ​മ​ണ്ണി​ടി​ച്ചി​ലി​നെ​ ​തു​ട​ർ​ന്ന് ​ക​ള്ളാ​ടി​ ​പാ​ല​ത്തി​ലൂ​ടെ​ ​യാ​ത്ര​ ​മു​ട​ങ്ങി​യ​തോ​ടെ​ ​ഇ​ന്ന​ലെ​ ​പ​ക​ൽ​ ​മു​ഴു​വ​ൻ​ ​താ​ഞ്ഞി​ലോ​ട്ടെ​ ​റോ​ഷ്ന​ ​യൂ​സ​ഫി​ന്റെ​ ​വീ​ട്ടി​ലാ​യി​രു​ന്നു.​ ​സ്വ​ന്തം​ ​വീ​ട്ടി​ലേ​ക്ക് ​പോ​കാ​നാ​വി​ല്ലെ​ന്ന് ​അ​റി​ഞ്ഞ​തോ​ടെ​ ​മാ​റാ​ത്ത​ ​വൈ​കി​ട്ടോ​ടെ​ ​അ​മ്പ​ല​വ​യ​ലി​ലെ​ ​ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി.

ഉ​യ​ർ​ന്ന​ ​അ​ള​വി​ലു​ള്ള​ ​മ​ഴ​ ​അ​വ​ഗ​ണി​ച്ചു

മേ​പ്പാ​ടി​:​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​ ​തു​ട​ർ​ന്നി​ട്ടും​ ​ആ​വ​ശ്യ​മാ​യ​ ​മു​ൻ​ക​രു​ത​ൽ​ ​സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത് ​ദു​ര​ന്ത​ത്തി​ന് ​കാ​ര​ണ​മാ​യി.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 211​ ​മി​ല്ലി​മീ​റ്റ​ർ​ ​മ​ഴ​യാ​ണ് ​ക​ണ്ണാ​ടി​യി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​തു​ര​ങ്ക​പാ​ത​ ​പ​ദ്ധ​തി​ ​പ്ര​ദേ​ശ​ത്ത് ​പ​തി​വു​പോ​ലെ​ ​പ്ര​വൃ​ത്തി​ ​ന​ട​ന്നി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച​ക്കാ​ല​മാ​യി​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​പ്ര​വൃ​ത്തി​ ​ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ലും​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​മ​റ്റ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.​ 250​ലേ​റെ​ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​തു​ര​ങ്ക​പാ​ത​ ​പ​ദ്ധ​തി​ ​പ്ര​ദേ​ശ​ത്തു​ള്ള​ത്.​ ​മു​ണ്ട​ക്കൈ​ ​ദു​ര​ന്തം​ ​ന​ട​ന്ന​പ്പോ​ഴും​ ​ക​ള്ളാ​ടി​ ​മേ​ഖ​ല​യി​ൽ​ 200​ ​മി​ല്ലി​മീ​റ്റ​റി​ന് ​മു​ക​ളി​ൽ​ ​മ​ഴ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​അ​തി​നാ​ൽ​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​ ​പെ​യ്യു​മ്പോ​ൾ​ ​നി​ർ​മ്മാ​ണ​ ​പ്ര​വൃ​ത്തി​ ​നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രു​ന്നു.

ദു​ര​ന്ത​ത്തി​ന്റെ​ ​ഭീ​ക​രത പ​തി​ഞ്ഞ് ​സി​സി.​ടി.​വി​ ​ദൃ​ശ്യം

മേ​പ്പാ​ടി​:​ ​ക​ള്ളാ​ടി​ ​തു​ര​ങ്ക​പാ​ത​ ​പ​ദ്ധ​തി​ ​പ്ര​ദേ​ശ​ത്തു​ണ്ടാ​യ​ ​മ​ണ്ണി​ടി​ച്ചി​ലി​ന്റെ​ ​ന​ടു​ക്കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്ത്.​ ​മീ​നാ​ക്ഷി​പാ​ല​ത്തി​നു​ ​സ​മീ​പ​ത്തെ​ ​ഹോ​ട്ട​ലി​ൽ​ ​സ്ഥാ​പി​ച്ച​ ​സി​സി.​ടി.​വി​ ​ക്യാ​മ​റ​യി​ലാ​ണ് ​ദു​ര​ന്ത​ത്തി​ന്റെ​ ​ഭീ​ക​ര​ത​ ​പ​തി​ഞ്ഞ​ത്.​ ​ശ​ക്ത​മാ​യ​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​ചെ​റി​യ​ ​തോ​തി​ൽ​ ​മ​ണ്ണ് ​ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത് ​ക​ണ്ട് ​പാ​ലം​ ​ആ​രം​ഭി​ക്കു​ന്ന​ ​ഭാ​ഗ​ത്ത് ​നി​ൽ​ക്കു​ന്ന​വ​ർ​ ​അ​ത് ​മൊ​ബൈ​ലി​ൽ​ ​പ​ക​ർ​ത്തു​ന്ന​തും​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​കാ​ണാം.​ ​തൊ​ട്ടു​പി​ന്നാ​ലെ​ ​വ​ലി​യ​ ​രീ​തി​യി​ൽ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​വു​ക​യും​ ​ഇ​വ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പേ​ർ​ ​അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യും​ ​ചെ​യ്തു.
സി​സി.​ടി.​വി​ ​ദൃ​ശ്യ​ത്തി​ൽ​ ​കാ​ണു​ന്ന​ ​മൂ​ന്ന് ​തൊ​ഴി​ലാ​ളി​ക​ളെ​ ​ഇ​തു​വ​രെ​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​റോ​ഡി​ലെ​ ​ചെ​ളി​ ​ക​ഴു​കു​ക​യാ​യി​രു​ന്ന​ ​ടാ​ങ്ക​ർ​ ​ലോ​റി​ ​ഒ​ഴു​കി​പ്പോ​കു​ന്ന​തും,​ ​ദു​ര​ന്ത​ത്തി​ൽ​ ​നി​ന്ന് ​ത​ല​നാ​രി​ഴ​യ്ക്ക് ​ചി​ല​ർ​ ​ര​ക്ഷ​പ്പെ​ടു​ന്ന​തും​ ​നി​ല​വി​ളി​ക​ളും​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​വ്യ​ക്ത​മാ​ണ്.

സു​ര​ക്ഷ​ ​മാ​ന​ദ​ണ്ഡം​ ​പാ​ലി​ക്കാ​ത്ത​ത് ​വി​ന​യാ​യി

എ​ൻ.​ബാ​ദു​ഷ,​പ്ര​സി​ഡ​ന്റ്,​വ​യ​നാ​ട് ​പ്ര​കൃ​തി​ ​സം​ര​ക്ഷ​ണ​ ​സ​മി​തി

തു​ര​ങ്ക​പാ​ത​ ​നി​ർ​മ്മാ​ണം​ ​വി​ദ​ഗ്ദ്ധ​പ​ഠ​ന​ത്തി​നും​ ​ശാ​സ്ത്രീ​യ​ ​വി​ല​യി​രു​ത്ത​ലി​നും​ ​ശേ​ഷം​ ​മാ​ത്ര​മേ​ ​ന​ട​ത്താ​വൂ​ ​എ​ന്ന് ​വ​യ​നാ​ട് ​പ്ര​കൃ​തി​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​തു​ട​ക്കം​ ​മു​ത​ലേ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​യാ​തൊ​രു​ ​സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളും​ ​പാ​ലി​ക്കാ​തെ​യാ​ണ് ​ക​രാ​ർ​ ​ക​മ്പ​നി​ ​തു​ര​ങ്ക​ത്തി​ന്റെ​ ​പ​ണി​ ​തു​ട​ങ്ങി​യ​ത്.​ ​തു​ര​ങ്ക​മു​ഖ​ത്ത് ​മ​ല​യി​ടി​ച്ച് ​നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി​ ​മ​ണ്ണു​ ​കൂ​ട്ടി​യി​ട്ടു​ .​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യ​ത് ​മ​ൺ​കൂ​ന​യി​ല​ല്ല,​ ​മ​ല​യു​ടെ​ ​മു​ക​ളി​ലാ​ണ്.​ ​തു​ര​ങ്ക​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ​ൻ​തോ​തി​ൽ​ ​മ​ണ്ണി​ടി​ച്ച​പ്പോ​ൾ​ ​ഉ​ണ്ടാ​യ​ ​പ്ര​ക​മ്പ​നം​ ​കൊ​ണ്ടാ​ണ് ​മ​ല​യി​ടി​ഞ്ഞ് ​മ​ണ്ണ് ​കു​ത്തി​യൊ​ലി​ച്ച​ത്.​ ​തു​ര​ങ്കം​ ​നി​ർ​മ്മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​പ്ര​ദേ​ശം​ ​അ​തീ​വ​ ​പ​രി​സ്ഥി​തി​ ​ദു​ർ​ബ​ല​മാ​യ​ ​പ്ര​ദേ​ശ​മാ​ണെ​ന്നും​ ​മ​ണ്ണി​ടി​ച്ചി​ലും​ ​ഉ​രു​ൾ​ ​പൊ​ട്ട​ലും​ ​തു​ര​ങ്കം​ ​നി​ർ​മ്മി​ക്കു​ന്ന​തി​ലൂ​ടെ​ ​കൂ​ടു​ത​ൽ​ ​ശ​ക്തി​പ്പെ​ടു​മെ​ന്നും​ ​പ​ല​ ​ആ​വ​ർ​ത്തി​ ​പ​രി​സ്ഥി​തി​ ​വി​ദ​ഗ്ദ്ധ​രും​ ​ശാ​സ്ത്ര​ജ്ഞ​രും​ ​മു​ന്ന​റി​യി​പ്പു​ ​ന​ൽ​കി​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ 50​ ​വ​ർ​ഷ​ത്തി​നി​ടെ​ ​എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത​ ​ചെ​റു​തും​ ​വ​ല​തു​മാ​യ​ ​മ​ണ്ണി​ടി​ച്ചി​ലും​ ​ഉ​രു​ൾ​ ​പൊ​ട്ട​ലും​ ​തു​ര​ങ്കം​ ​ക​ട​ന്നു​പോ​കു​ന്ന​ ​പ​ശ്ചി​മ​ഘ​ട്ട​മ​ല​യു​ടെ​ ​കി​ഴ​ക്കും​ ​പ​ടി​ഞ്ഞാ​റു​മു​ള്ള​ ​മ​ല​നി​ര​ക​ളി​ലു​ണ്ടാ​യി​ട്ടു​ണ്ട്.​ ​സ​മീ​പ​കാ​ല​ത്ത് ​പൂ​ത്തു​മ​ല​യും​ ​ചൂ​ര​ൽ​മ​ല​യും​ ​ചേ​മ്പ്ര​ ​മ​ല​യും​ ​പ​ടി​ഞ്ഞാ​റ​ൻ​ ​ചെ​രി​വി​ലു​ള്ള​ ​ക​വ​ള​പ്പാ​റ​യും​ ​പാ​താ​റും​ ​നൂ​റു​ക​ണ​ക്കി​ന് ​മ​നു​ഷ്യ​ജീ​വ​നും​ ​തീ​രാ​ന​ഷ്ട​വും​ ​ദു​രി​ത​വു​മു​ണ്ടാ​ക്കി​യ​ ​ദു​ര​ന്ത​ങ്ങ​ളാ​ണ്.
ക​ള്ളാ​ടി​യി​ൽ​ ​തു​ര​ങ്ക​ത്തി​ന്റെ​ ​പാ​റ​തു​ര​ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ടി​ല്ല.​ ​പാ​റ​യി​ൽ​ ​എ​ത്താ​നു​ള്ള​ ​മ​ല​യി​ടി​ച്ചു​ ​മ​ണ്ണ് ​മാ​റ്റി​യ​ട്ടേ​ ​ഉ​ള​ളൂ.​ ​പാ​റ​ ​തു​ര​ക്കു​ന്ന​തി​ലൂ​ടെ​ ​ഉ​ണ്ടാ​കു​ന്ന​ ​അ​വ​ശി​ഷ്ട​ങ്ങ​ളും​ ​മ​ണ്ണും​ ​കു​മി​ഞ്ഞു​കൂ​ടു​ന്ന​തോ​ടെ​ ​വ​രും​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​എ​ന്തു​ ​സം​ഭ​വി​ക്കു​മെ​ന്ന​ത് ​പ്ര​വ​ച​നാ​തീ​ത​മാ​ണ്.​ ​നി​ല​വി​ലു​ള​ള​ ​അ​ഞ്ച് ​ചു​രം​ ​റോ​ഡു​ക​ൾ​ ​വീ​തി​ ​കൂ​ട്ടി​യും​ ​ബ​ല​പ്പെ​ടു​ത്തി​യും​ ​ആ​ധു​നി​ക​വ​ത്ക്ക​രി​ച്ചും​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​വാ​ഹ​ക​ ​ശേ​ഷി​ ​തി​ട്ട​പ്പെ​ടു​ത്തി​യും​ ​എ​ളു​പ്പ​ത്തി​ൽ​ ​ചു​ര​ത്തി​ലെ​ ​ഗ​താ​ഗ​ത​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL