SignIn
Kerala Kaumudi Online
Sunday, 19 July 2026 4.44 AM IST

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടപരമ്പര; ഡ്രൈവർ കസ്റ്റഡിയിൽ

car
പിടിയിലായ ഡ്രെൈവർ

മുക്കം: മുക്കത്ത് മദ്യലഹരിയിലായിരുന്ന യുവാവ് അമിത വേഗതയിൽ വാഹനമോടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി വാഹനങ്ങളെയിടിച്ച് മുന്നോട്ട്പോയ കാർ വീടിന്റെ ചുറ്റുമതിൽ തകർത്താണ് നിന്നത്. കോഴിക്കോട് മുക്കം റൂട്ടിലെ മാമ്പറ്റയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന പൂളക്കോട് സ്വദേശി അനീഷ് രാജുവിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കം അഗസ്ത്യമുഴി ഭാഗത്തുനിന്നും കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് അപകടം സൃഷ്ടിച്ചത്. അപകടത്തിൽ ഇന്നോവ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ഇയാൾ ആദ്യം ഇടിച്ച കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന്റെ കോൺക്രീറ്റ് ചുറ്റുമതിൽ ഇടിയുടെ ആഘാതത്തിൽ തകർന്നു വീണു. ഡ്രൈവറെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച് പൊലീസിലേൽപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL