SignIn
Kerala Kaumudi Online
Friday, 31 July 2026 2.13 AM IST

പാലേരി രമേശനെ അനുസ്മരിച്ച് വടകര പൗരാവലി 'തൊഴിലാളികൾക്കൊപ്പം നടന്ന മനുഷ്യസ്‌നേഹി'

ramesan
അ​ന്ത​രി​ച്ച​ ​യു.​എ​ൽ.​സി.​സി.​എ​സ് ​ചെ​യ​ർ​മാ​ൻ​ ​ര​മേ​ശ​ൻ​ ​പാ​ലേ​രി​യു​ടെ​ ​ചി​ത​യ്ക്ക് ​മ​ക്ക​ളാ​യ​ ​രെ​മി​ൻ,​ ​അ​ശ്വി​ൻ​ ​എ​ന്നി​വ​ർ​ ​തീ​ ​കൊ​ളു​ത്തു​ന്നു.

വടകര: 'അശരണരും ശാരീരികവെല്ലുവിളികൾ നേരിടുന്നവരും വാർദ്ധക്യത്തിന്റെ അവശതകൾ അനുഭവിക്കുന്നവരും മാരകരോഗങ്ങളാൽ കിടപ്പിലായവരും ആ സ്‌നേഹത്തണലിൽ സാന്ത്വനത്തിന്റെയും പ്രതീക്ഷയുടെയും ലോകത്തേക്കു ചുവടുവച്ചു.' തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരന് വിട നൽകിയശേഷം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഹാളിൽ നടത്തിയ അനുശോചനശോഗത്തിൽ വായിച്ച അനുസ്മരണ സന്ദേശം ഇങ്ങനെ. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എം. സത്യൻ അവതരിപ്പിച്ച അനുശോചനപ്രമേയം പാലേരി രമേശനെന്ന മനുഷ്യന്റെ ആഴവും പരപ്പും പ്രകടമാക്കുന്നതായിരുന്നു. കേരളത്തിന്റെ സഹകരണമേഖലയുടെയും തൊഴിലാളികളുടെയും അന്തസ്സും പെരുമയും ലോകത്തോളം വളർത്തിയ സമർപ്പിതചേതസ്സായ സഹകാരിയാണ് രമേശൻ പാലേരിയെന്ന് പ്രമേയത്തിൽ പറഞ്ഞു.

സംസ്‌ക്കാരത്തെത്തുടർന്ന് കെ. കെ. രമ എം.എൽ.എയുടെ അദ്ധ്യക്ഷതയിലാണ് സർവകക്ഷിയോഗം ചേർന്നത്. സഹകരണമേഖലയ്ക്ക് പുതിയ ദിശാബോധവും വീക്ഷണവും ഊരാളുങ്കൽ സൊസൈറ്റിക്കു നൽകിയത് രമേശന്റെ നേതൃത്വമാണെന്നും ഇന്നത്തെ നിലയിലേക്ക് സൊസൈറ്റി ഉയർന്നുവരാൻ കാരണം അദ്ദേഹം കാട്ടിക്കൊടുത്ത വേറിട്ട വഴികളാണെന്നും എൽ.ഡി.എഫ് കൺവീനറും മുൻ മന്ത്രിയുമായ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. രാജ്യത്തെ സഹകരണപ്രസ്ഥാനത്തിന് അതികായനായ രക്ഷകർത്താവിനെയും ക്രാന്തദർശിയായ വഴികാട്ടിയെയുമാണു നഷ്ടമായതെന്ന് സി.പി.ഐ അസി. സെക്രട്ടറി സത്യൻ മൊകേരി അനുസ്മരിച്ചു.

വനിതാകമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി, കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനൻ, ലേബർഫെഡ് ചെയർമാൻ എ. സി. മാത്യു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, സി.പി.എം ജില്ലാസെക്രട്ടറി എം. മെഹബൂബ്, ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ. കെ. ദിലീപ് കുമാർ, ആർ.ജെ.ഡി ജില്ലാപ്രസിഡന്റ് മനയത്ത് ചന്ദ്രൻ, ആർ.എം.പി.ഐ സംസ്ഥാനസെക്രട്ടറി എൻ. വേണു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരൻ, സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി. പി. ബിനീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. സോമശേഖരൻ, മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി, വി. പി. ജാഫർ, എൻ.സി.പി മണ്ഡലം പ്രസിഡന്റ് പി. സത്യനാഥൻ, മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെജിന കൊടക്കാട്, വടകര മുനിസിപ്പൽ കൗൺസിലർ അഡ്വ. ലതിക ശ്രീനിവാസൻ, ഒഞ്ചിയം പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, ബിന്ദു വള്ളിൽ, ആത്മവിദ്യാസംഘം പ്രസിഡന്റ് വി. കുമാരൻ മാസ്റ്റർ, എസ്ഡി.പി.ഐ അംഗം ഷംസീർ ചോമ്പാല, യു.എൽ.സി.സി.എസ് വൈസ്‌ചെയർമാൻ എം.എം സുരേന്ദ്രൻ, എം.ഡി എസ്. ഷാജു എന്നിവർ രമേശൻ പാലേരിയെ അനുസ്മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL