മേപ്പയ്യൂർ: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് പരിധിയിലെ എഴുപത്തിരണ്ട് സ്കൂളുകളിലെ എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർമാർക്കായി മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ത്രിദിന പരിശീലന പരിപാടി റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി യും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ് പി സി ; ലക്ഷ്യവും മാർഗവും, കൗമാരകാലം – ശ്രദ്ധയും കരുതലും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. എസ്.പി.സി എ.ഡി.എൻ.ഒ റഖീബ് മണിയൂർ സ്വാഗതവും കനകവല്ലി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |