ചാത്തമംഗലം: കൂഴക്കോട് ഉപാസന വായനശാല പ്രദേശത്തെ എല്ലാവീടുകളിലെയും പ്രായഭേദമന്യേ എല്ലാവരുടെയും രക്തഗ്രൂപ്പ് വിവര ശേഖരണം നടത്തി. ജീവധാര എന്ന പേരിലുള്ള പ്രവർത്തന പരിപാടി പഞ്ചായത്ത് മെമ്പർ സി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഇ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ജീവധാര പദ്ധതിയുടെ പ്രചരണാർത്ഥം കമ്മിറ്റി അംഗം കെ സജീഷ് രൂപകൽപന ചെയ്ത ലോഗോ കൂഴക്കോട് കുടുംബക്ഷേമേ ഉപകേന്ദ്രത്തിലെ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ചിന്നു സിസ്റ്റർ പ്രകാശനം ചെയ്തു. മിഥുൻ നാരായൺ, ഒ.കെ ജനാർദ്ദനൻ, പി ശ്രീകുമാർ, കെ ശിവദാസൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |