എളേറ്റിൽ: എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സമ്മർ വെക്കേഷൻ ക്യാമ്പ് 'ഓണ നിലാവ്' തുടക്കമായി. ക്യാമ്പ് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രധാനാദ്ധ്യാപിക ഇ സാബിറ അദ്ധ്യക്ഷത വഹിച്ചു. ഷബീർ ചുഴലിക്കര, ഷഹർബാൻ പി.പി തുടങ്ങിയവർ പ്രസംഗിച്ചു.
കൊടുവള്ളി ഗവ.ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി. യൂണിറ്റിൻ്റെ അവധിക്കാല ക്യാമ്പ് ആരംഭിച്ചു. കൊടുവള്ളി സബ് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ പതാക ഉയർത്തി. മുൻസിപ്പൽ കൗൺസിലർ ശബ്ന സുനീർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |