SignIn
Kerala Kaumudi Online
Monday, 24 August 2026 1.21 AM IST

പാലക്കാട് ഡിവിഷൻ വിഭജനത്തിൽ പരക്കെ ആശങ്ക വെട്ടിമുറിച്ചു; ഇനി ഇല്ലാതാകുമോ?

train-
റെയിൽവെ

കോഴിക്കോട്: റെയിൽവെ പാലക്കാട് ഡിവിഷനിൽ നിന്ന് ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖലയെ വിഭജിച്ചതിലൂടെ മലബാറിനും കനത്ത നഷ്ടം. ട്രെയിനുകളുടെ എണ്ണം കുറയും. നവീകരണ പദ്ധതികളും ഇല്ലാതാവും. ടിക്കറ്റ് റിസർവേഷൻ മെെസൂർ ഡിവിഷന് കീഴിലാവും. വരുമാനം നഷ്ടപ്പെട്ട് നാമമാത്രമാകുന്ന പാലക്കാട് ഡിവിഷൻ ഭാവിയിൽ ഇല്ലാതാകുമോ എന്നും ആശങ്കയുണ്ട്. സതേൺ റെയിൽവേക്ക് കീഴിലുള്ള ആറ് ഡിവിഷനുകളിൽ ഏറ്റവും ചെറിയ ഡിവിഷനായ പാലക്കാട്. മംഗളൂരു പോർട്ടുമായും സമീപ സ്റ്റേഷനുകളുമായും ബന്ധപ്പെട്ട് പാലക്കാട് ഡിവിഷന് ലഭിച്ചുകൊണ്ടിരുന്ന വരുമാനം വിഭജനത്തോടെ നഷ്ടപ്പെടും. 1956ലാണ് പാലക്കാട് ഡിവിഷൻ രൂപീകരിച്ചത്. 2007ൽ സേലം ഡിവിഷൻ വന്നതോടെ കോയമ്പത്തൂർ പ്രദേശം നഷ്ടപ്പെട്ടു. തുടർന്നുള്ള രണ്ടാമത്തെ വലിയ വെട്ടിമുറിക്കലാണിത്. യാത്രാ ഇടനാഴി രണ്ട് സോണുകളിലായി വിഭജിക്കപ്പെടുന്നത് വഴി പുതിയ ട്രെയിൻ സർവീസുകൾ, സ്റ്റോപ്പുകൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയുണ്ടാവില്ല. ഇത് ഭാവിയിൽ ഡിവിഷന്റെ നിലനിൽപ്പിനെ ബാധിക്കും.

ഒരു ഡസനിലധികം ട്രെയിനുകൾ നഷ്ടമാവും

മംഗലാപുരം വിഭജിക്കപ്പെടുന്നതോടെ സ്റ്റേബ്ലിംഗ് ലൈനുള്ള (അഡീഷണൽ ലെെൻ) ഏക ടെർമിനൽ സ്റ്റേഷനും പൂർണ്ണമായ പിറ്റ് ലെെനും നഷ്ടമാവും. മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ റിസർവേഷൻ ലഭ്യതയും എമർജൻസി ക്വാട്ടയും കുത്തനെ കുറയും. ഉത്തര മലബാറിനോടും കാസർകോട് ജില്ലയോടുമുള്ള കടുത്ത അനീതിയാണിതെന്ന് അവിടത്തെ ജനപ്രതിനിധികളും പറയുന്നു.

ഒക്ടോബർ ഒന്നു മുതൽ നഷ്ടമാകുന്ന സർവീസുകൾ

(മംഗലാപുരത്തു നിന്ന് സർവീസ് തുടങ്ങുന്നവ)

എൽ.ടി.ടി മുംബയ്

മഡ്ഗാവ് വന്ദേഭാരത്

തിരുവനന്തപുരം വന്ദേഭാരത്

തിരുവനന്തപുരം ഏറനാട്

തിരുവനന്തപുരം മാവേലി

തിരുവനന്തപുരം മലബാർ

കോയമ്പത്തൂർ എക്സ്പ്രസ്

കോയമ്പത്തൂർ ഇന്റർ സിറ്റി

ചെന്നെെ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ

രാമേശ്വരം വീക്കിലി എക്സ്പ്രസ്

എം.ജി.ആർ ചെന്നെെ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ്

കന്യാകുമാരി.... മംഗളൂരു പരശുറാം

എം.പിമാർ പറയുന്നു

പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ അടർത്തിയാൽ വലിയ പ്രക്ഷോഭമുണ്ടാകും. കേരളത്തിന് സ്വന്തമായി റെയിൽവേ സോണും വേണം.

കെ.സി വേണുഗോപാൽ

കേരളത്തിന് ഒരു ഡിവിഷൻ മാത്രം മതിയെന്നും ഭാവിയിൽ തീരുമാനിച്ചേയ്ക്കാം. വിജജനത്തെ എല്ലാവരും ശക്തമായി എതിർക്കണം.

എം.കെ രാഘവൻ, ഇ.ടി മുഹമ്മദ് ബഷീർ

അനാരോഗ്യകരവും അശാസ്ത്രീയവുമായ തീരുമാനം പിൻവലിക്കണം.

എം.പി. അബ്ദുസമദ് സമദാനി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL