മുക്കം: ബദലാവ്സരൂരി ഹെ (മാറ്റംഅനിവാര്യമാണ്) എന്ന മുദ്രാവാക്യവുമായി സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ദില്ലിയിൽ ഇന്ന് നടക്കുന്ന മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ പ്രവർത്തകർ മുക്കത്ത് പ്രകടനം നടത്തി. കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും യുവജനങ്ങളുമടക്കം സമസ്ത ജനവിഭാഗങ്ങൾക്കും ദ്രോഹകരമായ നയങ്ങളും നടപടികളും നടപ്പാക്കുന്ന മോദി ഭരണത്തിന് മാറ്റം വേണമെന്ന ആവശ്യവുമായാണ് സമരം. ഐക്യദാർഢ്യ പ്രഖ്യാപന പ്രകടനത്തിന്റെ ഉദ്ഘാടനം സി.പി.ഐ കോഴിക്കോട് ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.മോഹനൻ നിർവഹിച്ചു. അസീസ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.ഷാജികുമാർ, പി.കെ രാമൻകുട്ടി ,പി.കെ രതീഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |