കൊയിലാണ്ടി: മൂടാടി പഞ്ചായത്തിന്റെ ഏറ്റവും തിരക്കേറിയ നന്തി - കോടിക്കൽ റോഡിന് ജില്ല പഞ്ചായത്ത് 60 ലക്ഷം രൂപ പാസാക്കിയതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് പറഞ്ഞു. സ്ഥലം എം എൽ എ അഡ്വ.കെ. പ്രവീൺകുമാർ വിളിച്ച് ചേർത്ത അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി അഖില അദ്ധ്യക്ഷയായി. രണ്ട് ദിവസത്തിനുള്ളിൽ കുഴികൾ അടക്കുവാനും ഒരു മാസത്തിനുള്ളിൽ റീടാറിംഗും ഡ്രൈനേജും നിർമ്മിക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് മെമ്പർ പിസി ഷീബ, മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |