മുക്കം: പരസ്പപര ബന്ധം പുതുക്കിയും സ്നേഹം പങ്കിട്ടും പുത്തലൻസ് പ്രഥമ കുടുംബ സംഗമം നടത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 700 ൽ പരം കുടുംബാംഗങ്ങളാണ് പുത്തലൻസിനുള്ളത്. നഗരസഭ കൗൺസിലർ ഷഫീഖ് മാടായി ഉദ്ഘാടനം ചെയ്തു. എം.എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. പി.വി റഹ്മാബി മുഖ്യ പ്രഭാഷണം നടത്തി. ഫാത്തിമ ഓടത്തെരുവ് കുടുംബചരിത്രം അവതരിപ്പിച്ചു. കൗൺസിലർമാരായ ബനൂജ വടക്കുവീട്ടിൽ, ജസീല അസീസ് ,കോർഡിനേറ്റർ എ. ഷബീർ, അബ്ദുൽ അസീസ് കുറുങ്ങോട്ട്, അബ്ദുസ്സലാം കുറുങ്ങോട്ട്, അബ്ദുൽ ഖാദർ ,അബ്ദുറഹിമാൻ തടത്തിൽ, പി.നൗഷാദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |