കുറ്റ്യാടി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപെട്ട വിലങ്ങാട് വായാട് ഉന്നതിലെ നരിപ്പറ്റയിലെ വേലിയേരി വി.സി സുനിലിൻ്റെയും ഹൃദയാഘാതം സംഭവിച്ച് മരണപെട്ട സുനിലിൻ്റെ പിതൃസഹോദര പുത്രൻ ജിജേഷിൻ്റെയും വീടുകൾ പട്ടിക വർഗ ക്ഷേമ മന്ത്രി കെ.എ തുളസി സന്ദർശിച്ചു. കെ.എം അഭിജിത്ത് എം എൽ.എ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കോരങ്ങോട്ട് മൊയ്തു, ഗ്രാമപഞ്ചായത്ത് അംഗം ലൗലി എടാട്ട്, കെ.ടി ജയിംസ്, കെ.പി രാജൻ, എൻ.കെ ഫിർദൗസ്, കെ.കെ പാർത്ഥൻ, ശ്രീധരൻ കക്കട്ടിൽ, അനസ് നങ്ങാണ്ടി, പി.എസ് ശശി, ഔസേപ്പച്ചൻ മണിമല, ജോൺസൺ ഓലിക്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |