കൊയിലാണ്ടി: ശ്രീ സത്യസായി വിമൻസ് കോളേജ്, ശ്രീശൈലത്തിൽ മൈ ഭാരത് പോർട്ടൽ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ഈ പദ്ധതിയെക്കുറിച്ച് ശ്രീ ശൈ സൃഷ്ടിക്കുകയും യുവജനങ്ങൾക്കായുള്ള വിവിധ പ്രവർത്തനങ്ങളിലും അവസരങ്ങളിലും അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഡോ. രാഖി രഞ്ജിത്ത് സ്വാഗതവും അസി.പ്രൊഫ. ശ്രുതി നന്ദിയും പറഞ്ഞു.
പന്തലായനി ബ്ലോക്ക് മൈ ഭാരത് അംബാസഡർ സൗന്ദര്യ ബോധവത്ക്കരണ പ്രസംഗം നടത്തി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് മൈ ഭാരത് പോർട്ടലിലെ രജിസ്ട്രേഷൻ നടപടിക്രമങ്ങളെക്കുറിച്ച് മാർഗനിർദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |