മുക്കം: കുമാരനെല്ലൂർ ഗവ.എൽ.പി.സ്കൂളിന്റെ നൂറാം വാർഷികാഘോഷം 'ശതാരവി'ന്റെ ഭാഗമായി ഇന്ത്യൻ ആർമിയിലെ ജമ്മു ആൻഡ് കാശ്മീർ കൗണ്ടർ ഇൻസർജൻസി ഫോഴ്‌സിൽ ലഫ്റ്റനന്റ് കേണൽ പദവിയിലെത്തിയ പൂർവവിദ്യാർഥിയും നാട്ടുകാരനുമായ റിനൂപിനെ ജന്മനാട് ആദരിച്ചു. മുസീർ പട്ടാംകുന്നൻ ഉദ്ഘാടനം ചെയ്തു. റസാഖ് പാലൂർ അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ഒരുക്കിയ സ്നേഹോപഹാരം ലഫ്റ്റനന്റ് കേണൽ റിനൂപിന് കൈമാറി. ജുമാൻ ടി.കെ, സുനിത കെ, മോബിക ടി.കെ, ഷക്കീബ് കീലത്ത്, സലാം കാരമൂല, സലീം വെള്ളലശ്ശേരി, സാദിഖ് കുറ്റിപ്പറമ്പ്, മുജീബ് കീലത്ത്, ജെസ്സിമോൾ കെ.വി, അനുശ്രീ വി.കെ, രാജേന്ദ്രൻ ചുണ്ടക്കമണ്ണിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |