കൊയിലാണ്ടി: സ്വന്തമായി വീടോ സ്‌ഥലമോ ഇല്ലാത്ത രണ്ട് കുടുംബങ്ങൾക്ക് പാർപ്പിടം നിർമിച്ചു നൽകുന്ന 'ഹോം ഓഫ് ഹോപ്പ് ' പദ്ധതിയുടെ നിർമാണം പൂർത്തിയായി. എട്ടിന് രാവിലെ 10 മണിക്ക് കുടുംബങ്ങൾക്ക് കൈമാറും. കൊയിലാണ്ടിയിലെ സിറാജുദ്ദീൻ ബഡുവൻ്റകത്ത് എന്ന പ്രവാസിയാണ് രണ്ടുഫ്ലാറ്റുകൾ നിർമിച്ചു നൽകുന്നത്. ആന്തട്ട ഗവ. യു.പി.സ്കൂൾ, ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂൾ എന്നീ സ്‌കൂളുകളിൽ പഠിക്കുന്ന രണ്ടു കുട്ടികൾക്കാണ് വീടുകൾ. അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ മുഖ്യാതിഥിയാവും. വാർത്താസമ്മേളനത്തിൽ എം.ജി. ബൽരാജ്, എ . ഹരിദാസ്, പി.വി. രാജു, രാമകൃഷ്ണൻ ചെങ്ങോട്ടുകാവ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |