SignIn
Kerala Kaumudi Online
Saturday, 05 September 2026 12.30 PM IST

ഇന്ന് അദ്ധ്യാപകദിനം നാലുതലമുറകളുടെ അദ്ധ്യാപന പാരമ്പര്യവുമായി കൂവലപ്പൊയിൽ കുടുംബം

k
പരേതരായ കൂവലപ്പൊയിൽ കുഞ്ഞികൃഷ്ണൻ നായരുടെയും ലക്ഷ്മി ടീച്ചറും- അധ്യാപക കുടുംബത്തിൻെറ ചരിത്രം ഇവരിൽ നിന്നാണ് തുടങ്ങുന്നത്.

മേപ്പയ്യൂർ: പ്രധാനാദ്ധ്യാപകരായി ഒരേ കുടുംബത്തിലെ മൂന്നു തലമുറകളുടെ പ്രതിനിധികൾ. മേപ്പയ്യൂരിലെ കൂവലപ്പൊയിൽ കുടുംബത്തിലാണീ സവിശേഷത. പരേതരായ കൂവലപ്പൊയിൽ കുഞ്ഞികൃഷ്ണൻ നായരുടെയും ലക്ഷ്മി ടീച്ചറുടെയും കുടുംബമാണ്. ഈ പരമ്പരയിലുള്ള മൂത്തമകൻ കെ.പി.രാമചന്ദ്രൻ 2003-ൽ ''സാംബവ''-പഠനത്തിന് കിലയുടെ ഗോൾ‌ഡ്മെഡലും 2013ൽ സംസ്ഥാനഅദ്ധ്യാപക അവാർഡും നേടിയിട്ടുണ്ട്. മേപ്പയ്യൂർ.വി.ഇ.എം.യു.പി സ്കൂളിൽ നിന്ന് പ്രധാനാദ്ധ്യാപകനായാണ് വിരമിച്ചത്. ഭാര്യ.പി.പി.സുഷമകുമാരിയും അനുജന്റെ ഭാര്യ എം.ജയറാണിയും ഇതേ വിദ്യാലയത്തിലായിരുന്നു.

രണ്ടാമത്തെ മകൻ കെ.പി.വേണുഗോപാൽ, അമ്മ സേവനമനുഷ്ഠിച്ച മേപ്പയ്യൂർ നോർത്ത് എം.എൽ.പി സ്ക്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്നു, കോഴിക്കോട് ഡി.സി.സി.സെക്രട്ടറിയുമാണ്. മകൾ കെ.പി. മിനി പേരാമ്പ്ര. എ.യു.പി.സ്കൂളിൽ പ്രധാനാദ്ധ്യാപികയായായിരുന്നു. ഇളയമകൾ കെ.പി.ബീന മേപ്പയ്യൂർ ഈസ്റ്റ് എൽ.പി.സ്കൂളിലെ പ്രധാനാദ്ധ്യാപികയാണ്.


മകൾ സരോജിനിയുടെ മകൾ എൻ.ബിന്ദു മേപ്പയ്യൂർ നോർത്ത് എം.എൽ.എൽ.പി സ്കൂളിൽ പ്രധാനാദ്ധ്യാപികയായിരുന്നു. ഇതേ സ്കൂളിലദ്ധ്യാപകനാണ് മകൻ കാർത്തിക്. മകൾ ദേവിയുടെ മകളായ കെ.ഷോമ നടുവട്ടംജി.യു.പി.സ്കൂളിലാണ്. മകൾ രാധയുടെ മകൾ വി.സി.ജിഷ കല്ലൂർകൂത്താളി എൽ.പി.സ്കൂളിൽ പ്രധാനാദ്ധ്യാപികയും സഹോദരങ്ങളായ വി.സി.ഷാജി അരിക്കുളം കെ.പി.എം.എസ്.ഹൈസ്കൂളിലും വി.സി.ഷിജു കൂത്താളി യു.പി.സ്കൂളിലുമാണ്. വി.സി.ജിഷയുടെ മകൻ കെ.എസ്.അനുവിന്ദ് കൃഷ്ണ അമ്മയുടെ വിദ്യാലയത്തിലാണ്. മക്കളുടെയും പേരമക്കളുടെയും പങ്കാളികളും അദ്ധ്യാപനമേഖലയിലാണ്.

മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലും സജീവം

കെ.​പി.​വേ​ണു​ഗോ​പാ​ലി​ൻ​റെ​ ​മ​ക​ൻ​ ​ഡോ​:​ ​മ​നു​മു​ര​ളി​കൃ​ഷ്ണ​ ​, ഭാ​ര്യ​ ​ആ​ദി​ത്യ.​ആ​ർ.​നാ​ഥ് ​,​ ​ബീ​ന​യു​ടെ​ ​മ​ക​ൾ​ ​അ​ഞ്ജ​ന.​ബി.​രാ​ജ് ​ ​ ​അ​സി​സ്റ്റ​ൻ​റ് ​പ്രൊ​ഫ​സ​ർ​മാ​രാ​ണ്.​ ​അ​ഞ്ജ​ന​യു​ടെ​ ​ഭ​ർ​ത്താ​വ് ​ഡോ​:​രാ​ഹു​ൽ​ ​രാ​ജീ​വ് ​മെ​ഡി​ക്ക​ൽ​ ​എ​ൻ​ട്ര​ൻ​സ് ​ഫാ​ക്ക​ൽ​ടി​യും​ ​ലീ​ലാ​വ​തി​യു​ടെ​ ​മ​ക​ൻ​ ​ഡോ​:​സ​ന്തോ​ഷ് ​കു​മാ​ർ​ ​കോ​ഴി​ക്കോ​ട്മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പീ​ഡി​യാ​ട്രി​ക് ​സ​ർ​ജ​റി​യി​ലു​മാ​ണ്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL