വടകര: മലബാറിന്റെ റെയിൽവേ വികസനം തകർത്ത് പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പീപ്പിൾസ് മാർച്ച് ഇന്ന് നടക്കും. ഷാഫി പറമ്പിൽ എം.പി നയിക്കും. ഇതിൻ്റെ ഭാഗമായി യു.ഡി.വൈ.എഫ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ടൗണിൽ വിളംബര ജാഥ നടത്തി.
അഫ്നാസ് ചോറോട്, സി. നിജിൻ, അൻസീർ പനോളി, സജിത്ത് മാരാർ,കെ. ജി രാഗേഷ്, ജാസിം പണിക്കോട്ടി, അഭിനന്ദ് ജെ മാധവ്, അബ്ദുൽ ഗനി, ഹാരിസ് ഒഞ്ചിയം, ബിപിൻ പുറങ്കര, രഞ്ജിത്ത് പുറങ്കര, ഇമ്രാൻ ജമീല, ഷമീർ പള്ളിത്താഴ, ആസിഫ് ഒ.കെ ഹിജാസ്, അഖിൽ നാഥ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |