SignIn
Kerala Kaumudi Online
Saturday, 31 October 2026 1.31 AM IST

ലൈഫിനെ ഒഴിവാക്കി സ്വന്തം ഭവന പദ്ധതിയുമായി എസ്.സി-എസ്.ടി വകുപ്പ്

READ ENGLISH VERSION
aa

തിരുവനന്തപുരം:ലൈഫിനെ ഒഴിവാക്കി, എസ്.സി വിഭാഗങ്ങൾക്ക് 25000വീടുകളും എസ്.ടി.വിഭാഗങ്ങൾക്ക് 7000വീടുകളുമടക്കമുളള സ്വന്തം ബൃഹത് ഭവനപദ്ധതി പ്രഖ്യാപിച്ച് എസ്.സി,എസ്.ടി വകുപ്പ്.

പദ്ധതിക്ക് 1000കോടി രൂപ ഈ സാമ്പത്തികവർഷം ചെലവഴിക്കും. എട്ടുവർഷമായിലൈഫ് പദ്ധതിയിലാണ് പട്ടികജാതി-വർഗവിഭാഗങ്ങളുടെ ഭവനപദ്ധതി ഉൾപ്പെട്ടിരുന്നത്. എന്നാൽ കാര്യമായി പ്രയോജനപ്പെട്ടില്ലെന്നവിലയിരുത്തലിലാണ് പുതിയപദ്ധതിയെന്ന് മന്ത്രി കെ.എ.തുളസി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പട്ടികജാതിവിഭാഗങ്ങൾക്കായി 757കോടിയും പട്ടികവർഗ വിഭാഗങ്ങൾക്കായി 252കോടി രൂപയുമാണ് നീക്കിവെച്ചിട്ടുളളത്. പ്രത്യേകശ്രദ്ധ അർഹിക്കുന്ന പട്ടികജാതിവിഭാഗങ്ങൾക്കായി 20 കോടിയുമുണ്ട്.

എസ്.സി,എസ്.ടി വിഭാഗങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനുളള നാല് ലക്ഷം, ആറ് ലക്ഷമാക്കി ഉയർത്തി. എസ്.ടി വിഭാഗങ്ങളിൽ ഒറ്റപ്പെട്ട, അതീവ ദുർഘടപ്രദേശങ്ങളിൽ വീടുവെയ്ക്കുന്നവർക്കുള്ള ധനസഹായം എട്ട് ലക്ഷമായി വർദ്ധിക്കും. നവംബർ ഒന്നിനാണ് പദ്ധതിയുടെ ഉദ്ഘാടനം. നാല് ഗഡുക്കളായാണ് ഗുണഭോക്തൃവിഹിതം നൽകുക. രണ്ട് ഗഡുക്കളാണ് ഈ സാമ്പത്തികവർഷത്തിൽ നൽകുക.

എട്ട് വർഷത്തിനിടെ ലൈഫ് വഴി പട്ടികജാതി വിഭാഗങ്ങൾക്ക് 757.47 കോടിരൂപയാണ് ചെലവഴിച്ചത്. 2024-25ൽ 120കോടിയും 2025-26ൽ 105കോടിയും

പട്ടികജാതിവകുപ്പിൽ നിന്ന് ലൈഫിലേക്ക് നൽകിയിരുന്നെങ്കിലും ഒരു രൂപ പോലും ചെലവഴിക്കാതെ തുക ധനവകുപ്പ് തിരിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് പട്ടികജാതിവിഭാഗങ്ങളിലായി 50,000 കുടുംബങ്ങളും പട്ടികവർഗവിഭാഗത്തിൽ 11,000 കുടുംബങ്ങളും ഭവനരഹിതരാണെന്നാണ് കണക്ക്.


ഓൺലൈനിലോ നേരിട്ടോ അപേക്ഷിക്കാം


ഭവനധനസഹായപദ്ധതിയിലേക്കുള്ള അപേക്ഷ ബന്ധപ്പെട്ട വികസനഓഫീസിൽ നേരിട്ടോ, വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായോ അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷികവരുമാനപരിധി മൂന്നുലക്ഷം രൂപയായിരിക്കണം. വിധവകൾ കുടുംബനാഥയായിട്ടുള്ള കുടുംബാംഗങ്ങൾ, മാരകരോഗമുളള കുടുംബാംഗങ്ങളുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്. 500ചതുരശ്രഅടി വിസ്തീർണ്ണത്തിലാണ് വീട് നിർമ്മിക്കേണ്ടത്. പട്ടികജാതി ഭവനപദ്ധതിയിൽ ഗ്രാമപരിധിയിൽ രണ്ടുസെന്റും നഗരപരിധിയിൽ കുറഞ്ഞത് ഒന്നരസെന്റും ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. 50000രൂപ വരെ വാർഷികവരുമാനമുള്ളവർക്ക് മുൻഗണനയുണ്ടാകും. പട്ടികവർഗഭവനപദ്ധതിയിൽ കുടുംബത്തിന്റെ വാർഷിക വരുമാനപരിധി മൂന്ന് ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കും രണ്ടിലധികം വിദ്യാർത്ഥികളുള്ള കുടുംബങ്ങൾക്കും മുൻഗണനയുണ്ട്.

സമയക്രമം:


അപേക്ഷിക്കാനുള്ള അവസാനതീയതി:2026 നവംബർ16
ഗുണഭോക്തൃപട്ടിക തയ്യാറാക്കൽ:നവംബർ30
പട്ടികപ്രസിദ്ധീകരിക്കൽ:ഡിസംബർ മൂന്ന്
ആദ്യഗഡു:ഡിസംബർ 24ന് മുൻപ്
രണ്ടാംഗഡു:2027ഫെബ്രുവരി 10ന് ശേഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE MISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA