കോഴിക്കോട്: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സെക്രട്ടേറിയറ്റ് അംഗം പി.എ മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡിയെ ഉപയോഗിച്ച് നടത്തുന്ന വേട്ടയാടലിനെ പ്രതിരോധിക്കാൻ കോഴിക്കോട് സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പ്രമേയം. പിണറായി വിജയൻ നിരീക്ഷകനായ യോഗത്തിലാണ് പ്രമേയം. ഇ.ഡി നടത്തിയ റെയ്ഡിൽ തെളിവുകൾ കണ്ടെത്താനായില്ല. തുടർന്നാണ് കേസെടുക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി റിപ്പോർട്ട് നൽകിയത്. ഇ.ഡി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ തെളിവുണ്ടോയെന്ന് പരിശോധിക്കാൻ യു.ഡി.എഫ് സർക്കാർ അന്വേഷണ സംഘത്തെ നിയോഗിച്ചത് അപഹാസ്യമാണെന്നും പ്രമേയം കുറ്റപ്പെടുത്തി . കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന നയത്തിന്റെ ഭാഗമാണ് സി.പി.എം നേതാക്കൾക്കെതിരായ നടപടിയെന്നും ഇതിനെതിരെ ജനാധിപത്യ ശക്തികൾ ഒന്നിച്ച് പ്രതിഷേധിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |