മുക്കം: മുക്കം റോട്ടറി ക്ലബിന്റെ കുട്ടികളുടെ വിഭാഗമായ ഇന്ററാക്ട് ക്ലബ് മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ ശിൽപ്പശാല സംഘടിപ്പിച്ചു. വായനാശീലം എന്ന വിഷയത്തിൽ ഡോ. എം. എൻ. കാരശ്ശേരി ക്ലാസെടുത്തു. ഇന്ററാക്ട് ക്ലബ് പ്രസിഡന്റ് മാളവിക അദ്ധ്യക്ഷയായി. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.സി.കെ ഷാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ.എം. എൻ. കാരശ്ശേരിയെ ഉപഹാരം നൽകി ആദരിച്ചു. മുക്കം റോട്ടറി ക്ലബ് സെക്രട്ടറി ഉമ്മർ കൊനരി,റോട്ടറി ഡിസ്ട്രിക്റ്റ് ചെയർ കെ.പി അനിൽകുമാർ,ഇന്ററാക്ട് ക്ലബ് സെക്രട്ടറി ശ്രേയ, പ്രധാനാദ്ധ്യാപകൻ മനോജ് തുടങ്ങിയവർ സംസാരിച്ചു. 13-ാം വയസിൽ പുസ്തകം പ്രസിദ്ധീകരിച്ച കീർത്തിയെ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |