കോഴിക്കോട് : വന്യജീവി വാരാഘോഷം 2026 ന്റെ ഭാഗമായി സാമൂഹ്യ വനവൽക്കരണ (എക്സ്റ്റൻഷൻ) വിഭാഗം കോഴിക്കോട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ സഹകരണത്തോടെ
ബീച്ചിൽ നടന്ന പരിപാടി സാമൂഹ്യ വനവൽക്കരണ വിഭാഗം ഉത്തര മേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി ഫ്ലാഗ് ഓഫ് ചെയ്തു. എ.പി. ഇംതിയാസ് വന്യജീവി വാരാഘോഷ സന്ദേശം നൽകി. സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ജിനോ ഫ്രാൻസിസ്, സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. വിബീഷ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |