SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.07 AM IST

ഹെൽപ്പ് ഡെസ്ക് ക്യാമ്പ്

sethu-ahiyan
കക്കോടി പഞ്ചായത്തിലെ ഒറ്റത്തെങ്ങിൽ ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ലാ ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ്

കോഴിക്കോട്: വിവിധ കേന്ദ്രസർക്കാർ ക്ഷേമപദ്ധതികളുടെ വിവരങ്ങളും രജിസ്ട്രേഷൻ സേവനങ്ങളും ലഭ്യമാക്കുന്നതിനായി കക്കോടി പഞ്ചായത്തിലെ ഒറ്റത്തെങ്ങിൽ ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ലാ ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു.ചടങ്ങ് യുവമോർച്ച കോഴിക്കോട് റൂറൽ ജില്ലാ സെക്രട്ടറി അശ്വിൻ. എം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി എലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി പി. ഷിജുൽ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി കെ. ജയരാജ്, കർഷകമോർച്ച മണ്ഡലം സെക്രട്ടറി എം. പ്രമോദ്, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഷബ്ന രാജേഷ്, ഏരിയാ ഭാരവാഹി റസിലേഷ് തുടങ്ങിയവർ പങ്കെടുത്തു. മഹിളാ മോർച്ച ജില്ലാ ട്രഷറർ പ്രസികാര്യാട്ടിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL