SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.07 AM IST

കർഷകമോർച്ച മാർച്ചും ധർണയും

bjp
കർഷക മോർച്ച തിക്കോടിയിൽ സംഘടിപ്പിച്ച മാർച്ചും ധർണയും നോർത്ത് ജില്ലാ പ്രസിഡൻ്റ് ഒ പി ദിലീപൻ ഉദ്ഘാടനം ചെയ്തു

പയ്യോളി: കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കിയ കിസാൻ സമ്മാൻ പദ്ധതി അട്ടിമറിക്കാനുള്ള കേരള സർക്കാർ ശ്രമം അവസാനിപ്പിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകമോർച്ച പയ്യോളി മണ്ഡലം കമ്മിറ്റി തിക്കോടി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കർഷക മോർച്ച നോർത്ത് ജില്ലാ പ്രസിഡന്റ് ഒ.പി ദിലീപൻ ഉദ്ഘാടനം ചെയ്തു. മോർച്ച മണ്ഡലം പ്രസിഡന്റ് പി.വി ശിവപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി.പി രവീന്ദ്രൻ, നിരയിൽ ഗോപാലൻ, രമേശ് ബാബു കൊടലൂർ, പി സ്മിനു രാജ്, കെ.പി റാണാപ്രതാപ്, കെ.സി രാജീവൻ, എൻ.ടി വിശ്വനാഥൻ, ബാലകൃഷ്ണൻ മൂടാടി പ്രസംഗിച്ചു. വി.പി സതീശൻ, പ്രഭാകരൻ പ്രശാന്തി, പി എം വിനീഷ്, കുറ്റിയിൽ പ്രേമൻ, പറമ്പത്ത് രവി നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL