SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.07 AM IST

വയനാട് മെഡിക്കൽ കോളേജിൽ കിടക്കയില്ല; കോഴിക്കോട്ടേക്ക് റഫർ ചെയ്തതായി പരാതി

hospital
എ ഐ ചിത്രം

മാനന്തവാടി: കിടത്തി ചികിത്സിക്കാൻ കിടക്കയില്ലെന്ന കാരണത്താൽ ഒരു വയസുകാരനെ വയനാട് മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട്ടേക്ക് റഫർ ചെയ്തതായി പരാതി. കാഞ്ഞിരങ്ങാട് വലിയ പാറക്കൽ രതീഷിന്റെയും സജിതയുടെയും മകൻ അദ്രിദേവിനെ ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഫക്കെട്ട്, ചുമ എന്നിവ ബാധിച്ച് ചികിത്സിക്കായി അദ്രിദേവുമായി തിങ്കളാഴ്ച രാവിലെയാണ് മാതാവ് സജിത വയനാട് മെഡിക്കൽ കോളേജിലെത്തിയത്. തുടർന്ന് വിവിധ പരിശോധനകൾക്ക് കുറിച്ച് നൽകി. മെഡിക്കൽ കോളേജിലെ ലാബിൽ 100ാമത്തെ ടോക്കണാണ് ലഭിച്ചത്. പരിശോധനാഫലം വൈകിയാൽ ഫലം ഡോക്ടറെ കണിക്കാൻ കഴിയില്ലെന്നതിനാൽ സമീപത്തെ സ്വകാര്യ ലാബിൽ നിന്നും പരിശോധന നടത്തി. 720 രൂപ ഇവിടെ ഫീസായി നൽകുകയും ചെയ്തു.
ഇതിന് ശേഷം എക്സ് റേയും, മൂത്ര പരിശോധനയും നടത്തി. എക്‌സേ റേയിൽ നീർക്കെട്ട് കണ്ടെത്തുകയും ചെയ്തു, വൈകുന്നേരം 5 മണിയോടെ കുട്ടിയെ അഡ്മിറ്റ് ചെയ്യണമെന്ന് നിർദ്ദേശിച്ചു. രക്ഷിതാക്കൾ സമ്മതം അറിയിച്ചതോടെ കിടത്തി ചികിത്സിക്കാൻ ആവശ്യമായ കിടക്കകളില്ലാത്തതിനാൽ വാഹനം ഏർപ്പെടുത്തി കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കണമെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് ഒരു വയസുകാരനെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലു മാസം മുമ്പ് രക്തത്തിൽ കൗണ്ട് കുറവായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയപ്പോൾ രക്ത പരിശോധനയ്ക്ക് കുട്ടികൾക്കാവശ്യമായ നീഡിലില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായും അന്ന് 20000 ത്തോളം നൽകിയതായും പിതാവ് രതീഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL