SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.07 AM IST

മത്സ്യസമ്പത്തിന് ഭീഷണിയായി ചെറുമീൻ കൊള്ള

fish
എ ഐ ചിത്രം

കോഴിക്കോട്: കൊള്ളലാഭം ലക്ഷ്യം വച്ച് കോഴിക്കോട് ജില്ലയിലെ തീരമേഖലയിൽ നിന്ന് കുഞ്ഞുമത്സ്യങ്ങളെ വലവീശീപ്പിടിച്ച് സംസ്ഥാനത്തിന് പുറത്തേക്ക് കടത്തുന്നതായി ആക്ഷേപം. ഫിഷറീസ് വകുപ്പ് കർശന നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

സംസ്ഥാന വ്യാപകമായി നടക്കുന്ന മത്സ്യക്കൊള്ളയുടെ ഭാഗമായാണിത്. ജില്ലയിലെ ചാലിയം, കൊയിലാണ്ടി, ചോമ്പാല, വെള്ളയിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ലോഡ് കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത്. ഫിഷ് മീൽ, ഫിഷ് ഓയിൽ, ഫിഷ് പൗഡർ എന്നിവയുണ്ടാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. മത്തി, അയല കുഞ്ഞുങ്ങളെയാണ് പ്രധാനമായും പിടിക്കുന്നതെന്ന് ഓൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തകർ പറയുന്നു.

ആന്ധ്ര, ഒഡീഷ, ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. മത്സ്യത്തീറ്റയും മറ്റുമുണ്ടാക്കാൻ വലിയ മീനുകളെക്കാൾ കുഞ്ഞുമീനുകളാണത്രേ നല്ലത്. ആവശ്യം കൂടിയതോടെ മത്സ്യക്കുഞ്ഞുങ്ങളുടെ വിലയും കൂടി. മലബാർ കേന്ദ്രീകരിച്ച് ഇതിന് പിന്നിൽ മാഫിയ പ്രവർത്തിക്കുന്നതായും ആക്ഷേപമുണ്ട്. കാസർകോട് മുതൽ തൃശൂർ ജില്ലയിലെ ചേറ്റുവ വരെയുള്ള തീരദേശത്താണ് കൂടുതലും ഭീഷണിയുള്ളത്. മലപ്പുറം ജില്ലയലെ താനൂർ, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചെറുമീനുകളെ ദിനംപ്രതി കയറ്റി അയക്കുന്നു. ആന്ധ്രയിലെ വനാമി ചെമ്മീൻ ഫാമുകൾക്ക് തീറ്റയ്ക്കായി ഉപയോഗിക്കുന്നു. ഏറ്റവും കൂടുതൽ കയറ്റിയ അയക്കുന്നത് നീണ്ടകര, ശക്തികുളങ്ങര (കൊല്ലം) ഹാർബറുകളിൽ നിന്നാണ്. കേരളത്തിലെ മീൻ മംഗലാപുരം, തൂത്തുക്കുടി, കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്കും പോകുന്നു. വകുപ്പുമന്ത്രിക്ക് നിവേദനം നൽകിയിട്ടും ചെറുമീൻ പിടിത്തം നിയന്ത്രിക്കാൻ നടപടിയില്ലെന്ന് ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ പറയുന്നു.

മത്സ്യ സമ്പത്തിന് ഭീഷണി


പ്രജനന ശേഷിയെത്തും മുൻപ് ചെറുമീനുകളെ പിടിക്കുന്നത് മത്സ്യസമ്പത്തിന് കടുത്ത ഭീഷണിയാണ്. ഭാവിയിൽ കടലിൽ നിന്ന് കിട്ടുന്ന മത്സ്യത്തിന്റെ അളവ് ഗണ്യമായി കുറയും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കും. കടലിൽ നിന്ന് പിടിക്കാവുന്ന മീനിന്റെ വലിപ്പം സംബന്ധിച്ച് ഫിഷറീസ് വകുപ്പ് പ്രത്യേകം ഉത്തരവിറക്കിയിട്ടുണ്ട്. മത്തിക്ക് 10 സെന്റിമീറ്ററും അയലയ്ക്ക് 15 സെന്റീമീറ്ററുമാണ് നിബന്ധന. ഇവയിൽ താഴെയുള്ളവ പിടിക്കുന്നത് ശിക്ഷാർഹമാണ്. ഇവ മാത്രമാണ് പിടിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് ഫിഷറീസ് വകുപ്പാണ്.

പ്രതിദിനം കയറ്റി അയക്കുന്നത് 10 മുതൽ 40 ലോഡ് വരെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL