SignIn
Kerala Kaumudi Online
Thursday, 08 October 2026 4.23 AM IST

മെറിറ്റ് ഡേ സംഘടിപ്പിച്ചു

merit-day
ആനയാംകുന്ന് വി.എം.എച്ച്.എം.എച്ച് എസിലെ മെറിറ്റ് ഡേ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്യുന്നു.

മുക്കം: ആനയാംകുന്ന് വയലിൽ മോയിഹാജി മെമ്മോറിയൽ ഹൈസ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, എൻഎംഎംഎസ്, യു.എസ്.എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. സമാൻ ചാലൂളി അദ്ധ്യക്ഷത വഹിച്ചു. അനിൽശേഖർ , എസ്.എം.സി ചെയർമാൻ ഉണ്ണിമോയിൻ , പി.ടി.എ വൈസ് പ്രസിഡന്റ് അഷ്റഫ് അലി, ശിഹാബുദ്ദീൻ, വി.മുജീബ് റഹ്മാൻ, ഇസ്ഹാഖ് കാരശ്ശേരി , അനസ്ബാബു, കെ.കെ സജീന പ്രസംഗിച്ചു. മെർലിൻ ഷാ മിൽത്താന, കെ.കെ സജാഹ്, സമീർ അഹമ്മദ്,അബ്ദുൽ സഫീർ, രോഷ്ന ബാഷ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL