നന്മണ്ട: സംസ്കൃതി നന്മണ്ടയുടെ നേതൃത്വത്തിൽ നവംബർ 29 മുതൽ ഡിസംബർ അഞ്ച് വരെ നന്മണ്ട നഞ്ചുണ്ടശ്വരത്ത് നടക്കുന്ന ഭാരതീയം ധർമ്മപ്രഭാഷണ പരമ്പരയുടെ നടത്തിപ്പിനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗം സംസ്കൃതി രക്ഷാധികാരി പി. ഗോപാലൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി രാജേന്ദ്രൻ കോറോത്ത്, മുൻ അദ്ധ്യക്ഷൻ സി.കെ രാധാകൃഷ്ണൻ, സംസ്കൃതി ജനറൽ സെക്രട്ടറി എ.പി അനിൽകുമാർ, സെക്രട്ടറി ടി.കെ സന്തോഷ് കുമാർ, യുവ സംസ്കൃതി കൺവീനർ എം. എസ് ശ്രീഹരി, പി.രാധ, ജസി ദേവദാസ്, പ്രസംഗിച്ചു. ഭാരവാഹികൾ: കെ.ടി ബാലൻ (ചെയർമാൻ), എ.പി അനിൽകുമാർ (ജനറൽ കൺവീനർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |