എളേറ്റിൽ: ജില്ലാ പഞ്ചായത്ത് 15 ലക്ഷവും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 10 ലക്ഷവും അനുവദിച്ച് നവീകരിച്ച കിഴക്കോത്ത് ഏഴാംവാർഡിലെ ചുഴലിക്കര സാമൂഹ്യ ജലസേചന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. സി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. അംബിക മംഗലത്ത് മുഖ്യാതിഥിയായിരുന്നു. എൻ.സി. ഉസ്സയിൻ, കെ.കെ. ഉനൈസത്ത്, പി.ജി. മുഹമ്മദ്, സി.ടി. വനജ, എം. എ. ഗഫൂർ, ടി.എം. രാധാകൃഷ്ണൻ, എം.ആലി, റജ്നകുറുക്കാംപൊയിൽ, കെ.കെ. ജബ്ബാർ ,കെ .മുഹമ്മദലി, പി.ഇസ്ഹാഖ്, മുഹമ്മദ് അബ്ദുൽ മുനീർ, പി.കെ. അനിൽകുമാർ, എം.പി. ഗഫുർ, ഉമ്മർ മുതുവാട്ടിശ്ശേരി, മുഹമ്മദലി, പി.എം. സാദിഖ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |