കൂത്താളി: വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി കൂത്താളിത്തെരു സർഗ ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ വയോജനവേദി അംഗങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു. സർഗ പരിസരത്ത് നടന്ന ചടങ്ങിൽ കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വയോജനങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു. കിടപ്പുരോഗികളെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും ഉൾപ്പെടുത്തി സൗജന്യമായാണ് യാത്ര ഒരുക്കിയത്. കെ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സി. രാജേഷ്, എ.സി. ബിജു, എം.കെ. മനോജൻ, ഡോ. വിനോദ്, പി.പി. ജയകൃഷ്ണൻ, നിംനേഷ് കെ.പി, വിജയൻ ടി.ടി, എൻ. രവീന്ദ്രൻ, ജയന്തി ബിജു, കെ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |