മുക്കം: നാളെ മുതൽ ഒക്ടോബർ 9 വരെ ആചരിക്കുന്ന പോഷൺ മാഹ് 2026-ന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ
ഒന്നു മുതൽ രണ്ടു വരെ വയസുള്ള കുട്ടികളുടെ ‘ഹെൽത്തി ബേബി ഷോ’ സംഘടിപ്പിച്ചു. പഞ്ചായത്തിലെ 27 അങ്കണവാടികളിലെ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. ദിവ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജിപ്സ ജോബിൻ , സവാദ് ഇബ്രാഹിം, അബ്ദുൽ ആരിഫ്, സരിത ചാമക്കാലയിൽ, സുബൈദ മാളിയേക്കൽ, സുനില, സി.കെ വിജിഷ്, എൻ.കെ അൻവർ ,സീനത്ത് കവണഞ്ചേരി, ജിതിൻ, ഷാജി, സുസ്മിത, ഷഹന തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |