രാമനാട്ടുകര: രാമനാട്ടുകര സാംസ്കാരിക വേദി അംഗങ്ങളുടെ കുടുംബസംഗമം, സമാഗമം 2026, ബേപ്പൂരിലെ ആകാശമിഠായിയിൽ മജീഷ്യൻ നന്ദൻ കടലുണ്ടിയും സോപാന കലാകാരൻ വിനു ഭാരതും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡോ. പി. കെ. ബാലകൃഷ്ണൻ ഹിപ്നോട്ടിക് ഐസ് ബ്രേക്കിംഗ് നടത്തി. മധു പാലാശ്ശേരി, സുന്ദർരാജ്, മുരളി രാമനാട്ടുകര എന്നിവരുടെ നേതൃത്വത്തിൽ ഓർക്കസ്‌ട്രയും അരങ്ങേറി. അനീസ് ബഷീർ, ഭാനുപ്രകാശ് എന്നിവർ അതിഥികളായി. എം. അബൂബക്കർ, ബാബു പട്ടത്താനം,ഇ. സച്ചിദാനന്ദൻ നേതൃത്വം നൽകി. എം.കെ. രാജീവ് കുമാർ,രാജീവ് മണ്ണൊടി, റെമിന വെള്ളാശ്ശേരി, ഡോ. ഗോപി പുതുക്കോട്, ടി. പി. ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |