പയ്യോളി: 'വോട്ട് ബച്ചാവോ ദേശ് ബച്ചാവോ' മുദ്രാവാക്യമുയർത്തി സമരം ചെയ്യുന്ന രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത മോദി സർക്കാർ നിലപാടിൽ പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കെ.പി.സി. സി അംഗം മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. പയ്യോളി മണ്ഡലം പ്രസിഡന്റ് പി.എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ ടി വിനോദൻ, പി ബാലകൃഷ്ണൻ, മുജേഷ് ശാസ്ത്രി, ഇ.കെ ശീതൾ രാജ്, കെ.ടി സിന്ധു, കെ.ടി സത്യൻ, എൻ.എം മനോജ്, പ്രജീഷ് കുട്ടംവള്ളി പ്രസംഗിച്ചു. തുടർന്ന് നടന്ന പ്രകടനത്തിന് എം.കെ ദേവദാസൻ, കുറുമണ്ണിൽ രവീന്ദ്രൻ, ശശികുമാർ കീഴങ്കോട്ട്, എം കെ മോഹനൻ, ടി ഉണ്ണികൃഷ്ണൻ, വിനീത സോമൻ, തൈക്കണ്ടി ഗീത, കെ വി കരുണാകരൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |