SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

ഹെൽത്ത് ക്ലബ് വാർഷികാഘോഷം

mec-7-
മെക്സെവൻ

കുന്ദമംഗലം: മെക്സെവൻ ഹെൽത്ത് ക്ലബ് കുന്ദമംഗലം യൂണിറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിസി.ജോൺ അദ്ധ്യക്ഷത വഹിച്ചു. നിയാസ് എകരൂൽ മുഖ്യപ്രഭാഷണം നടത്തി. അണ്ടർ 18 ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീവർണ്ണിതയെയും ഫുട്ബോൾ താരവും സന്തോഷ് ട്രോഫി കേരള ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ നിയാസ് റഹ്മാനെയും ചടങ്ങിൽ ആദരിച്ചു. റഷീദ് കുന്ദമംഗലം, ദാവൂദ് അലി, റസാഖ് ചെറുവറ്റ, ഷീജ ജോസ്, വിജയൻ വിജയശ്രീ, ശംസു മൂത്തടക്കാട്, തൽഹത്ത് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL