ബാലുശ്ശേരി: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ 'ഡിജിറ്റൽ സ്ക്വയർ' മുണ്ടക്കര എ.യു.പി. സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി, എൽ.പി., യു.പി. ക്ലാസുകളിലെ കുട്ടികളിൽ ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യാധിഷ്ഠിതമായ സ്വയംപഠന സൗകര്യമൊരുക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളിൽ സജ്ജമാക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം ബാലുശ്ശേരി ബി.പി.ഒ. എൻ. ശർമ്മിള നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഉപജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ ജിയോ കുര്യൻ മുഖ്യാതിഥിയായി. ബിജേഷ് പി.എൻ. പ്രസംഗിച്ചു. പി.വി. രാമകൃഷ്ണൻ സ്വാഗതവും വി. അഞ്ജന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |